പ്ലസ്‍വൺ സീറ്റിൽ ഒളിച്ചുകളി തുടർന്ന് സർക്കാർ; സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകരുടെ എണ്ണം പുറത്തുവിട്ടില്ല

കോഴിക്കോട്: പ്ലസ്‍വൺ സപ്ലിമെന്ററി അലോട്ട്മെന്റിലെ അപേക്ഷകരുടെ കണക്ക് പുറത്തുവിടാതെ ഹയർ സെക്കന്ററി ഡയറക്ടറേറ്റ്. ആദ്യഘട്ട അപേക്ഷാ സമയത്ത് ഓരോ ദിവസവും ലഭിച്ച അപേക്ഷകളുടെ എണ്ണം പുറത്തുവിട്ടിരുന്നു.
ഈ കണക്ക് വന്നാൽ മാത്രമെ മലബാറില്‍ പ്ലസ് വണ്‍ സീറ്റുകളുടെ ആവശ്യകത മനസ്സിലാവുക. വ്യാഴാഴ്ച വൈകീട്ട് വരെയായിരുന്നു സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള സമയം.