കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു.
കുനിയിൽ ജിഎം എൽ പി സ്കൂൾ (ആലുംകണ്ടി) പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉച്ചഭക്ഷണ പദ്ധതി കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനം ഏറനാട് നിയോജക മണ്ഡലം MLA പികെ ബഷീർ നിർവഹിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് വിപി സഫിയ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി എ റഹ്മാൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ സഹ്ല മുനീർ, ബ്ലോക്ക് മെമ്പർ രത്ന കുമാരി രാമകൃഷ്ണൻ, അരീക്കോട് എ ഇ ഒ മൂസക്കുട്ടി. കെ, നമോ അഹമ്മദ് സലീം, BPC രാജേഷ് പി. ടി, ഇമ്പ്ലിമെന്റിങ് ഓഫീസർ നാസിർ സി. ടി, PTA പ്രസിഡന്റ് സി. കെ മുനീർ, SMC ചെയർമാൻ മുസാഫിർ. കെ, MTA പ്രസിഡന്റ് ഗിരിജ, എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ lss പരീക്ഷയിൽ ചരിത്ര വിജയം നേടിയ 12കുട്ടികൾക്കുള്ള ഉപഹാരസമർപ്പണവും നടത്തി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റു കൂട്ടി. H. M രമണി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുൽഫീക്കർ പി. ടി നന്ദിയും പറഞ്ഞു.