ലൈബ്രറിയും വായനശാലയും നാടിന് സമർപ്പിച്ചു
കീഴുപ്പറമ്പ് മേപ്പിൾ കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലൈബ്രറി പ്രമുഖ എഴുത്തുകാരൻ റസാഖ് വഴിയോരം ഉദ്ഘാടനം ചെയ്തു.(The library and reading room were dedicated to the nation)|library.വായനയെ ജനകീയമാക്കുക എന്ന സന്ദേശവുമായി ആരംഭിച്ച ലൈബ്രറിയുടെ സേവനം സമീപ പ്രദേശങ്ങൾക്ക് ഉപയോഗപ്രദമാകും. വിവിധ സെഷനുകളിലായി മൂന്നോറോളം പുസ്തകങ്ങളാണ് ആദ്യ ഘട്ടത്തിൽ ലഭ്യമായത്.
ലൈബ്രറിയോട് ചേർന്ന് റീഡിംഗ് റൂമും പ്രവർത്തനമാരംഭിച്ചു. ചടങ്ങിൽ കാർഷിക വിജ്ഞാന സമാഹാരം നെല്ല് ഗ്രന്ഥകാരൻ സഫറുള്ള കോളക്കോടനെ ആദരിച്ചു. എഴുത്തുകാരൻ അമ്മാർ കീഴ്പറമ്പ് വായനാനുഭവങ്ങൾ പങ്കു വെച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ എം.എം മുഹമ്മദ്, കെ.പി ഷൗക്കത്തലി
എന്നിവർ ആശംസകൾ നേർന്നു.
മേപ്പിൾ ക്ലബ് പ്രസിഡന്റ് കെ.സഫ്‌വാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റമീഷ് ഖാൻ കെ.പി സ്വാഗതവും ലൈബ്രേറിയൻ ഷർഹാൻ കാരങ്ങാടൻ നന്ദിയും പറഞ്ഞു.