എടവണ്ണ മഹിളാ കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടിന്റെ ‘കട്ടില വെക്കൽ’ നടത്തി MLA

എടവണ്ണ മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്താൽ കുന്നുമ്മൽ വാർഡിലെ വാഴയിൽ ഫൈസലിന്റെ കുടുംബത്തിന് നിർമ്മിക്കുന്ന വീടിന്റെ ‘കട്ടില വക്കൽ’ ചടങ്ങ് എപി അനിൽകുമാർ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വി. ശർമിള അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. EA കരീം, പാലത്തിങ്കൽ ബാപ്പുട്ടി, പി വി കോയ, സുനിറ സമദ്, തുടങ്ങിയവർ സംസാരിച്ചു.