കൊല്ലത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നു

കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു. കൊട്ടിയത്തിന് സമീപം മൈലക്കാടാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. നിർമാണത്തിൽ ഇരുന്ന സൈഡ് വാൾ ഇടിഞ്ഞുവീണു. ഇതിനെ തുടർന്ന് സർവീസ് റോഡും തകർന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു.
സ്കൂൾ ബസ് അടക്കം നാല് വാഹനങ്ങൾ സർവീസ് റോഡിൽ അകപ്പെട്ടു. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പൊതുപ്രവർത്തകർ പോലും ഡിജിആർ കണ്ടിട്ടില്ലെന്നാണ് പരാതി.
