‘ഒരേയൊരു കോഹ്‌ലി’; വീണ്ടും റെക്കോർഡ്, പിന്നിലായത് ഗെയിൽ
ബംഗളൂരു: ഐ.പി.എല്‍ ചരിത്രത്തില്‍ മികച്ച നേട്ടവുമായി വിരാട് കോഹ്‌ലി. പതിനാറാം സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കണ്ടെത്തിയതോടെയാണ് കോഹ്‌ലിയെ തേടി റെക്കോര്‍ഡ് എത്തിയത്. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ശതകങ്ങള്‍ നേടുന്ന താരമായി കോഹ്ലി മാറി.| Kohli Again record, Gayle is behind
Read Also:ചിലപ്പോ ബിരിയാണി കിട്ടിയാലോന്ന് സഞ്ജു, മുട്ടയായിരിക്കും കിട്ടുകയെന്ന് ജോസേട്ടന്‍; സെല്‍ഫ് ട്രോളുമായി രാജസ്ഥാന്‍
ഐപിഎല്‍ കരിയറിലെ ഏഴാം സെഞ്ചുറിയാണ് കോഹ്‌ലി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയത്. ആറ് ഐപിഎല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത കോഹ്‌ലി തന്‍റെ സമ്പാദ്യം ഏഴിലെത്തിച്ചു. അഞ്ച് സെഞ്ച്വറികളുമായി രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറാണ് പട്ടികയില്‍ മൂന്നാമത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സും കോഹ്‌ലിയുടെ പേരിലാണ്.
ശിഖർ ധവാനും (2020), ജോസ് ബട്ട്‌ലര്‍ക്കും(2022) ശേഷം ശേഷം ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് കോഹ്‌ലി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. ഇതോടെയാണ് ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതകള്‍ സജീവമായത്.
അതേസമയം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കോഹ്‌ലിക്കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സെടുത്തു. നായകന്‍ ഫാഫ് ഡുപ്ലസിസ് 19 പന്തില്‍ 28 ഉം ഗ്ലെന്‍ മാക്‌സ്‌വെല്‍ 5 പന്തില്‍ 11 ഉം മഹിപാല്‍ ലോംറര്‍ 3 പന്തില്‍ ഒന്നും മൈക്കല്‍ ബ്രേസ്‌വെല്‍ 16 പന്തില്‍ 26 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക് പൂജ്യത്തിന് പുറത്തായി. എന്നാല്‍ മറുപടി ബാറ്റിങില്‍ ഗുജറാത്ത് ലക്ഷ്യം മറികടന്നു.