ജനജീവിതം സർക്കാർ കുടുതൽ ദുരിതത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാനത്തെ ജനജീവിതം സർക്കാർ കുടുതൽ ദുരിതത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.നികുതി പിരിവിൽ സർക്കാർ പരാജയമായി മാറിയെന്നും ട്രഷറിയിൽ നിന്ന് പണം കൊടുക്കുന്നില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.സർക്കാരിൻ്റെ വാർഷിക ആഘോഷങ്ങളിൽ യു.ഡി.എഫ് പങ്കെടുക്കില്ലന്നും വികസന പരിപാടികളിൽ മാത്രം യു.ഡി.എഫ് സഹകരിക്കുമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം വരുത്തിവെച്ചാണ് ആഘോഷവും പരസ്യവുമായി സര്‍ക്കാര്‍ രംഗത്ത് ഇറങ്ങിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് നികുതിഭാരത്തിന് കാരണം. ജനം വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ഇന്ന് മുതല്‍ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.