വില ഇടിഞ്ഞു; ഇപ്പോൾ സ്വർണം വാങ്ങാം

ഇപ്പോൾ സ്വർണം വാങ്ങാം. സംസ്ഥാനത്ത് സ്വർണ വില പവന് 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 44,760 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ഇടിവ്. ഇന്നലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വില.

 
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 44,760 രൂപയാണ് വില. ഒരു ഗ്രാമിന് 5595 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് വില ഇടിഞ്ഞു. 2,004 ഡോളറിൽ ആണ് വില. ഇന്നലെ സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു വില. ഒരു പവൻ സ്വർണത്തിന് 44760 രൂപയും ഗ്രാമിന് 5595 രൂപയാണ് വില. ഏപ്രിൽ ഒന്നിന് ഒരു പവൻ സ്വർണത്തിന് 44,000 രൂപയായിരുന്നു വില.

 

കഴിഞ്ഞ മാസം സ്വർണ വില പവന് 2000 രൂപയിൽ അധികം ഉയർന്നിരുന്നു. യുഎസ് ബാങ്ക് തകർച്ചയുടെ പശ്ചാത്തലത്തിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സ്വർണ വില പെട്ടെന്ന് ഉയരാൻ കാരണമായത്. ഏപ്രിൽ അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ വില. ഒരു പവൻ സ്വർണത്തിന് 45,000 രൂപയായിരുന്നു വില. ഇതിന്സം മുമ്പ് കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്. കഴിഞ്ഞ മാസം സ്വർണ വില പവന് 2000 രൂപയിൽ അധികം ഉയർന്നിരുന്നു.

ഡോള‍ർ കരുത്താർജിച്ചതുൾപ്പെടെയുള്ള കാരണങ്ങളാൽ ഫെബ്രുവരിയിൽ സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു. ഫെബ്രുവരി 27ന് ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു വില. പവന് 41,080 രൂപയായിരുന്നു വില. ഫെബ്രുവരി രണ്ടിന് ഒരു പവൻ സ്വർണത്തിന് 42,880 രൂപയായിരുന്നു വില. ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. എന്നാൽ ജനുവരി, ഡിസംബർ മാസങ്ങളിൽ എല്ലാം സ്വർണ വില ഉയർന്നിരുന്നു. കഴിഞ്ഞ വർഷം 15 ശതമാനം വരെ സ്വർണം നേട്ടം നൽകിയിരുന്നു.

The price fell; Buy gold now

Leave a Reply

Your email address will not be published. Required fields are marked *