പോക്കറ്റിലിരുന്ന ‘റിയൽമി’ ഫോൺ പൊട്ടിത്തെറിച്ചു; യുവാവ് ചികിത്സയിൽ
വസ്ത്രങ്ങൾ കത്തി. കാലിന്റെ തുടയിലും കാലിന് താഴെയും പൊള്ളലേറ്റു. ഉടനടി വസ്ത്രങ്ങൾ അഴിച്ചുമാറ്റയതിനാൽ പരിക്ക് ഗുരുതരമായില്ല.
കോഴിക്കോട് : കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവെ കരാർ ജീവനക്കാരനായ ഫാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച റിയൽമി 8 ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് റെയിൽവെ കരാർ ജീവനക്കാരനായ ഫാരിസ് രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് അപകടം. ജീൻസ് പാന്റിന്റെ കീശയിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു. വസ്ത്രങ്ങൾ കത്തി. കാലിന്റെ തുടയിലും കാലിന് താഴെയും പൊള്ളലേറ്റു. ഉടനടി വസ്ത്രങ്ങൾ അഴിച്ചുമാറ്റയതിനാൽ പരിക്ക് ഗുരുതരമായില്ല.
Also Read: മെബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു
രണ്ടു വർഷം മുമ്പ് വാങ്ങിയ റിയൽമി എയ്റ്റ് ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിനോ ബാറ്ററിക്കോ മറ്റ് തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ല. പരിക്കേറ്റ ഫാരിസ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ കമ്പനിക്കെതിരെ ഉപഭോക്തൃകോടതിയിൽ പരാതി നൽകുമെന്നും ഫാരിസ് പറഞ്ഞു.
Pingback: ലയണൽ മെസി സൗദി അറേബ ...Lionel Messi Saudi Arabia