സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; തൃശൂര്‍ മുന്നില്‍

The state school arts festival will begin today; Thrissur is ahead

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. ഒന്നാം വേദിയായ എം.ടി നിളയിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസും ആസിഫ് അലിയും ചടങ്ങിലെ മുഖ്യാതിഥികൾ ആകും. നാലാം ദിനമായ ഇന്നലെയുള്ള മത്സരങ്ങൾ പൂർത്തിയായപ്പോൾ തൃശൂർ ജില്ലയാണ് സ്വർണക്കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിലുള്ളത്. 239 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ തൃശൂരിന് 965 പോയിന്‍റ് ഉണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 961 പോയിൻ്റുവീതം നേടി കണ്ണൂരും പാലക്കാടും രണ്ടാമതുണ്ട്. അവസാന ദിനമായ ഇന്ന് 10 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. നാടോടി നൃത്തം കേരളനടനം, കഥാപ്രസംഗം എന്നിവ ആണ് അവസാന ദിനം തട്ടിലെത്തുന്നതിൽ പ്രധാന ഇനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *