സംസ്ഥാനത്തെ ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു
സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടം എല്ലാ പഞ്ചായത്തുകളിലും വാർഡുകളിലും പ്രദർശിപ്പിക്കും
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിലെ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചു. 2021 ൽ കേന്ദ്രത്തിന് നൽകാൻ തയ്യാറാക്കിയ ഭൂപടമാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സർക്കാർ വെബ്സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടം എല്ലാ പഞ്ചായത്തുകളിലും വാർഡുകളിലും പ്രദർശിപ്പിക്കും. ഭൂപടം പരിശോധിച്ച് ലഭിക്കുന്ന പരാതികൾ കൂടി ചേർത്താകും സുപ്രിം കോടതിയിൽ സര്‍ക്കാര്‍ അന്തിമ റിപ്പോർട്ട് നൽകുക.