CAA നടപ്പാക്കിയതിൽ പ്രതിഷേധിച്ച് കിഴുപറമ്പിൽ വെൽഫയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു
CAA നടപ്പാക്കി വിക്ഞാപനം ഇറങ്ങിയതിന് പിന്നാലെ കിഴുപറമ്പിൽ വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കിഴുപറമ്പ് അങ്ങാടിയിൽ നിന്ന് തുടങ്ങിയ പ്രകടനം കിണറ്റിൻകണ്ടി ചുറ്റി കിഴുപറമ്പ് അങ്ങാടിയിൽ സമാപിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ മാഷ്, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്തുള്ള, വാർഡ് മെമ്പർ റഫീഖ് ബാബു, അഷ്‌റഫ് കെ കെ, KC അഹമ്മദ്, ചെറിയാപ്പു മാഷ്, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് MK ബാദ്ഷ, സെക്രട്ടറി അമാൻ YK, വൈസ് പ്രസിഡന്റ് അർഷാദ്, കമ്മറ്റി അംഗം ഹിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.