ആഡംബര ജീവിതം നയിക്കാന്‍ മോഷണം; ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ മോഷണം നടത്തിയ യുവതി പിടിയിൽ
കൊല്ലം: കൊല്ലം ചിതറയിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ മോഷണം നടത്തിയ യുവതി പിടിയിൽ. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. 17 പവൻ സ്വർണമാണ് പ്രതി മോഷ്ടിച്ചത്.
രണ്ടിടങ്ങളിൽ മോഷണം നടത്തിയ മുബീനയെ കുടുക്കിയത് ഈ ദൃശ്യങ്ങൾ ആണ്. സെപ്തംബർ 30ന് കിഴിനിലയിലെ ബന്ധുവിന്‍റെ വീട്ടിൽ മോഷണം നടത്തി മടങ്ങി പോകുന്ന ദൃശ്യങ്ങൾ ആണിത്. തെളിവുകൾ നിരത്തിയുള്ള പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സമാനമായ രീതിയിൽ സുഹൃത്തിന്‍റെ വീട്ടിലും മുബീന മോഷണം നടത്തി. ജനുവരിയിൽ ചിതറ സ്വദേശിനി അമാനിയുടെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ സ്വർണക്കടയിൽ വിറ്റതിന്‍റെ വിവരങ്ങളും പോലീസിന് ലഭിച്ചു. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നാണ് മുബീനയുടെ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.