സഹോദരങ്ങളായ മോഷ്ടാക്കള്‍ ഇടുക്കിയിൽ പിടിയിൽ; ഇരുവരും നിരവധി കേസിലെ പ്രതികള്‍
ഇടുക്കി: ഇടുക്കിയിൽ കവർച്ചാ സംഘം പിടിയിൽ. സഹോദരങ്ങളായ കറുപ്പയ്യയെയും നാഗരാജിനെയുമാണ് രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്. പിടിയിലായവർക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളുണ്ടെന്ന് മണ്ണഞ്ചേരി പൊലീസ് പറഞ്ഞു.Thieves
കേരളത്തിൽ പലയിടത്തും കവർച്ച നടത്തിയ സംഘത്തിനായി പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിരുന്നു. വളരെ ആസൂത്രിതമായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് തമിഴ്‌നാട് അതിർത്തിയായ ഇടുക്കി രാജകുമാരിയിൽ നിന്ന് ഇരുവരെയും പിടികൂടിയത്. ഇവരുടെ ഒളിത്താവളം കണ്ടെത്തിയതിന് ശേഷം തമിഴ്‌നാട് പൊലീസുമായി ആശയവിനിമയം നടത്തിയായിരുന്നു മണ്ണഞ്ചേരി പൊലീസ് പ്രതികളെ പിടികൂടിയത്.