ഈ വിജയ് അണ്ണൻ നിങ്ങൾക്കൊപ്പമുണ്ട്, രാഷ്ട്രീയത്തിൽ ഇറങ്ങിയത് ജനങ്ങൾക്ക് വേണ്ടി: വിജയ്
തമിഴക വെട്രി കഴകത്തിന്റെ സമ്മേളന വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ദളപതി വിജയ്. കൈ ഉയർത്തി കൂപ്പിക്കൊണ്ട് എന്നോടെ ഉയിർ വണക്കങ്ങൾ എന്നു പറഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. നാമെല്ലാവരും സമമാണെന്നും സയൻസും ടെക്ക്നോളജിയും മാത്രം മാറിയാൽ പോര രാഷ്ട്രീയത്തിലും മാറ്റം വരണമെന്ന് വിജയ് പറഞ്ഞു.
രാഷ്ട്രീയം കൈകാര്യം ചെയ്യാൻ ഭയമില്ലെന്ന് വിജയ് പറഞ്ഞു. രാഷ്ട്രീയമെന്ന പാമ്പിനെ നമുക്ക് കൈയിലെടുക്കാമെന്ന് പ്രവർത്തകരോട് വിജയ് പറഞ്ഞു. രാഷ്ട്രീയത്തിൽ ഞാൻ ശിശു. എനിക്ക് ഒന്നിനെയും ഭയമില്ല പുതിയ തലമുറ രാഷ്ട്രീയത്തിൽ മാറ്റം സൃഷ്‌ടിക്കും. ജാതി വിവേചനത്തെ എതിർക്കും. എന്നാൽ ദൈവവിശ്വാസങ്ങൾക്ക് എതിരല്ല. ഈ വിജയ് അണ്ണൻ നിങ്ങൾക്കൊപ്പമുണ്ട്
അംബേദ്‌കർ തത്വങ്ങളിൽ ഉറച്ച് നിൽക്കും. പെരിയാറിന്റെ തത്വങ്ങൾ സ്വീകരിക്കും. എന്നാൽ ദൈവ വിശ്വാസങ്ങൾക്ക് എതിരല്ല. പെരിയാർ വഴികാട്ടി, ഒരു കുലം ഒരു നയം എന്നതാണ് TVK നയം. അംബേദ്‌കർറിന്റെയും പെരിയാറിന്റെയും കാമരാജിന്റെയും പാതകൾ പിന്തുടരും.
TVK രാഷ്ട്രീയത്തിന്റെ പുതുയുഗം സൃഷ്‌ടിക്കും. രാഷ്ട്രീയത്തിൽ ഇറങ്ങിയത് ജനങ്ങൾക്കായി. അഴിമതിക്ക് കൂട്ടുനിൽക്കുന്നവർ ശത്രുക്കൾ. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് ഇല്ല. പണത്തിന് വേണ്ടി കൂടിയ ജനമല്ല ഇത്. ട്രോളുകളിലൂടെയും കളിയാക്കലുകളിലൂടെയും ഈ പ്രസ്ഥാനത്തെ വീഴ്ത്താൻ നോക്കേണ്ടെന്നും വിജയ് പറഞ്ഞു.
ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് വിജയ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ വീര വാള്‍ വിജയിക്ക് സമ്മാനിച്ചു.
സര്‍ക്കാരിന്‍റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയിൽ സെക്രട്ടറിയേറ്റിന്‍റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മര്‍ദം ചെലുത്തും, സംസ്ഥാന സര്‍ക്കാരിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും തുടങ്ങിയ പാര്‍ട്ടി നയങ്ങളും വിജയ് പ്രഖ്യാപിച്ചു.