സംസ്ഥാന സീനിയർ ഫുഡ്ബോൾ ടൂർണമെന്റിലെ ആദ്യ സെമി ഫൈനൽ മത്സരം നിയന്ത്രിച്ച് നാടിന് അഭിമാനമായി മൂന്ന് എടവണ്ണ സ്വദേശികൾ

കോട്ടപ്പടി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന 59താ മത് സീനിയർ സ്റ്റേറ്റ് ഫുഡ്ബോൾ ടൂർണമെന്ററിന്റെ കണ്ണൂർ vs ഇടുക്കി ആദ്യ സെമി ഫൈനൽ മത്സരം നിയന്ത്രിച്ച റഫറിമാരിൽ മൂന്ന് പേർ എടവണ്ണ സ്വദേശികൾ.(Three Edavanna natives made the nation proud by controlling the first semi-final match of the state senior football tournament.)|football.എടവണ്ണ ഒതായി സ്വദേശി ജുനൈദ് അലി VP, എടവണ്ണ പാലപ്പെറ്റ സ്വദേശി മുഹമ്മദ് റഹൂഫ് P, എടവണ്ണ മുണ്ടേങ്ങര സ്വദേശി ജലാലുദ്ധീൻMP, എന്നിവരാണ് ഇന്ന് മത്സരം നിയന്ത്രിച്ച റഫറിമാർ. ഇവർ സംസ്ഥാനതിന് അകത്തും പുറത്തും ഒരുപാട് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ആകെ 13 പേരടങ്ങുന്ന റഫറീസ് പാനലാണ് ഈ വർഷത്തെ സ്റ്റേറ്റ് സീനിയർ ഫുഡ്ബോൾ മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ഇന്ന് നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ കണ്ണൂർ ജില്ലാടീം ഇടുക്കി ജില്ലാ ടീമിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടി. നാളെ വൈകിട്ട് 4 മണിക്ക് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ മലപ്പുറം തൃശൂരിനെ നേരിടും. ശനിയാഴിച്ച വൈകിട്ട് 4 മണിക്കാണ് ഫൈനൽ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *