ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 മരണം. നൂറിലറെ പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്ക് തീവണ്ടി എതിര്‍ദിശയില്‍ വന്ന പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ചാണ് ദുരന്തമുണ്ടായത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ധാക്ക: ബംഗ്ലാദേശില്‍ പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് അപകടത്തില്‍ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. വൈകുന്നേരം 4.15ഓടെയാണ് അപകടം. കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്ക് തീവണ്ടി എതിര്‍ദിശയില്‍ വന്ന പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ചാണ് ദുരന്തമുണ്ടായത്.
പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കൂട്ടിയിടിയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് കംപാര്‍ട്ട്‌മെന്റുകള്‍ തകര്‍ന്നു . ഈ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അപകട കാരണം വ്യക്തമല്ല. തലസ്ഥാനമായ ധാക്കയിൽ നിന്ന് 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഭൈരാബ്.
“ഞങ്ങൾ 15 മൃതദേഹങ്ങൾ കണ്ടെടുത്തു, നിരവധി പേർക്ക് പരിക്കേറ്റു,” ഭൈരബിലെ സർക്കാർ അഡ്മിനിസ്ട്രേറ്റർ സാദിഖുർ റഹ്മാനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ആളുകള്‍ ചതഞ്ഞരഞ്ഞതും മറിഞ്ഞ കോച്ചുകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതും ഇപ്പോഴും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.