ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയതിൽ ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർക്ക് സസ്‌പെൻഷൻ

Tribal Extension Officer suspended for taking body of tribal woman in auto

 

വയനാട്: ആംബുലൻസ് ഇല്ലാത്തതിനാൽ വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയതിൽ ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർക്ക് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് ഒ.നൗഷാദിനെ സസ്‌പെൻഡ് ചെയ്തത്. ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെനേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു.

ആദിവാസി വിഭാഗത്തിൽപ്പെട്ട ട്രൈബൽ പ്രമോട്ടറെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധമുയർന്നിരുന്നു. ട്രൈബൽ പ്രമോട്ടറെ ബലിയാടാക്കി മറ്റുചിലരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബൽ പ്രമോട്ടർമാർ സമരം ആരംഭിക്കുകയും ചെയ്തിരുന്നു.

ആദിവാസി വയോധിക മരിച്ചതിന് ശേഷം രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ആംബുലൻസിന് വേണ്ടി കാത്തിരുന്നിട്ടും ലഭിക്കാതെ വന്നതോടെയാണ് മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയത്. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *