ട്രംപ് വീണ്ടും പണി തുടങ്ങി; സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8990 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 71920 രൂപയുമായി. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്.
താരിഫ് വിഷയത്തില്‍ ട്രംപ് വീണ്ടും നിലപാട് കടുപ്പിച്ചതോടെയാണ് രാജ്യാന്തര തലത്തില്‍ തന്നെ സ്വര്‍ണവില ഉയരുന്നത്. ഇതിന്റെ പ്രതിഫലനമെന്ന നിലയിലാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.