തൃശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

 

തൃശൂർ: തൃശൂരിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറിനെ (ടി.ടി.ഇ) ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.ടി.ടി.ഇയും എറണാകുളം സ്വദേശിയുമായ കെ വിനോദാണ് മരിച്ചത്. തൃശൂർ വെളപ്പായയിൽ വെച്ചാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കാരണം.പ്രതിയായ ഒഡീഷ സ്വദേശിയായ രജനീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. എറണാകുളം- പട്ന എക്സപ്രസിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്. സ്‍ലീപ്പർ കോച്ചായ എസ് 11 ലായിരുന്നു ടിക്കറ്റില്ലാതെ രജനീകാന്ത് യാത്ര ചെയ്തത്. ഇത് ചോദ്യം ചെയ്ത വിനോദുമായി രജനീകാന്ത് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു.

 

വാതിലിനടുത്ത് നിന്ന് സംസാരിക്കുന്നതിനിടയിൽ വിനോദിനെ രജനീകാന്ത് മർദ്ദിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ച് വീണ വിനോദിന്റെ തലക്ക് ഗുരുതര പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *