കീഴുപറമ്പ് മുടിക്കപ്പാറ പാറക്കുഴിയിൽ വീണ് രണ്ടു വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ
കീഴുപറമ്പ് കുനിയിൽ മുടിക്കപ്പാറ പാറക്കുഴിയിൽ വീണ് രണ്ടു വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച ഉച്ചയ്ക്ക് കുളിക്കുന്നതിനിടെയാണ് വെള്ളത്തിൽ വീണത്. പാലപ്പറമ്പ് ഗോപിനാഥന്റെ മകൾ ആര്യ 16 വയസ്സ്, പാലപ്പറമ്പ് സന്തോഷിന്റെ മകൾ അഭിനന്ദ 14 വയസ്സ് എന്നിവരാണ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. കുളിക്കുന്നതിനിടെ പാറക്കുഴിയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് പരിസരവാസികളാണ് കുട്ടികളെ പുറത്തെത്തിച്ചത്. ഉടനെ മുക്കം ഫയർഫോഴ്സ് എത്തുകയും അവരുടെ വാഹനത്തിൽ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. കീഴുപറമ്പ് ജിവിഎച്ച്എസ് സ്കൂളിലെ ഏഴാം ക്ലാസ്,+1 വിദ്യാർത്ഥികളാണ് ആര്യയും, അഭിനന്ദനയും