മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് യു. പ്രതിഭ
കായംകുളം: മകനെതിരായ കഞ്ചാവ് കേസിൽ വീണ്ടും ന്യായീകരണമായി യു. പ്രതിഭ എംഎൽഎ. മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഇക്കാലത്ത് ചില കുട്ടികൾ പുകവലിക്കാറുണ്ട്. തന്റെ മകൻ അത് ചെയ്‌തെങ്കിൽ അത് താൻ തിരുത്തണം. കഞ്ചാവുമായി പിടിയിലായെന്ന് കേസില്ല എന്നും യു. പ്രതിഭ പറഞ്ഞു. മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത കൊടുത്തതാണ്.U pradhiba
ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയതിന് മകന്റെ കേസുമായി ബന്ധമില്ലെന്നും യു. പ്രതിഭ പറഞ്ഞു.