ക്ഷീര കർഷകർക്ക് കാലിത്തീറ്റയും, പാലിന് സബ്സിഡിയും വിതരണം ചെയ്ത് ഊർങ്ങാട്ടിരി പഞ്ചായത്ത്
വെറ്റിലപ്പാറ:ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ക്ഷീര കർഷകർക്ക് കാലിത്തീറ്റയും, പാലിന് സബ്സിഡിയുടെയും
പഞ്ചായത്ത് തല വിതരണോദ്ഘാടനംവെറ്റിലപ്പാറ ഷീരസംഘംസൊസൈറ്റി പരിസരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി വാസു നിർവ്വഹിച്ചു.(Urngattiri panchayat distributed fodder and milk subsidy to dairy farmers)|dairy farmers.വാർഡ് മെമ്പർ ദീപാ രജിദാസ് സ്വാഗതം പറഞ്ഞ പരിപാടിക്ക് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ആദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ടി ഹലീമ, കെ.ടി മുഹമ്മത് കുട്ടി, ഹസ്നത്ത് കുഞ്ഞാണി, വാർഡ് മെമ്പർമാരായ മുഹമ്മത് ബഷീർ, ജിനേഷ് ഓടക്കയം, ചൂളാട്ടി സംഘം പ്രസിഡണ്ട് ഗോപാലകൃഷൻ ഏറാടി, വെറ്റിലപ്പാറ സംഘം പ്രസിസിഡണ്ട് ജോർജ് എന്നിവർ ആശംസകളർപ്പിച്ചു. വെറ്റിനറി ഡോക്ടർ ശ്രീമതി ഗ്രേസ് പദ്ധതി വിശദീകരണം നടത്തി. പ്രദേശത്തേ ക്ഷീര കർഷകരും മറ്റും പങ്കെടുത്ത ചടങ്ങിന് എക്സിക്യൂട്ടീവ് അംഗം സെബാസ്റ്റ്യൻ പുന്നക്കൽ നന്ദി പറഞ്ഞു