"അഞ്ചുവർഷം തിന്ന വേദനക്ക് കയ്യുംകണക്കുമില്ല"; വയറ്റിൽനിന്ന് കത്രിക പുറത്തെടുത്ത ആശ്വാസത്തോടെ ഉഷ ആശുപത്രിവിട്ടു



കൊച്ചി: അഞ്ചു വർഷം സമാനതളില്ലാത്ത വേദനതീറ്റിച്ച്, ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക (മൊസ്കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കം ചെയ്തത ആശ്വാസത്തോടെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു. അമൃത ആശുപത്രിയിൽ വെച്ചായിരുന്നു കത്രിക നീക്കം ചെയ്തത്. അഞ്ചു വർഷം മുമ്പ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെയാണു ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. ഇതിനെ തുടർന്നു ദുരിതജീവിതം നയിക്കുകയായിരുന്നു ഉഷ. ‘‘അഞ്ചു വർഷം ഞാൻ തിന്ന വേദനയ്ക്ക് കയ്യും കണക്കുമില്ല. ഇനി എനിക്ക് വേദന സഹിക്കാൻ പറ്റില്ല. അത്രയ്ക്ക് അനുഭവിച്ചു. ഒരാൾക്കും ഇനി ഈ അനുഭവം ഉണ്ടാകരുത്’’ ഉഷ മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായുള്ള ബുദ്ധിമാറി മാറിയെന്ന് ആശ്വാസത്തിലാണ് ആശുപത്രിവിടുന്നതെന്ന് ബന്ധുക്കളും പറഞ്ഞു.

ഇക്കഴിഞ്ഞ 19നാണ് ഉഷയെ കെ.സി. വേണുഗോപാൽ എം.പി. ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ സൗജന്യമായിരുന്നു. ആരോഗ്യ മന്ത്രി ഒരു തവണ വിളിച്ച് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നുവെന്നും പിന്നീട് മന്ത്രിയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ബന്ധപ്പെട്ടിട്ടില്ലെന്നും കുടംബം പറഞ്ഞു.