വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
ചെറുവാടി: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 12 വാർഡ് ചെറുവാടിയിൽ ജനകീയാസൂത്രണ പദ്ധതിയിലും, തൊഴിലുറപ്പ് പദ്ധതിയിലും ഉൾപെടുത്തി പൂർത്തീകരിച്ച വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. വിവിധ റോഡുകൾ, തോട് സംരക്ഷണഭിത്തി, കലുങ്ക് എന്നിവയുടെ ഉദ്ഘാടനമാണ് ഉത്സവാന്തരീക്ഷത്തിൽ നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം നിർവ്വഹിച്ചു , വാർഡ് മെമ്പർ മജീദ് രിഹ്ല അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, മെമ്പർമാരായായ ബാബു പൊലുകുന്നത്ത് , ആയിശ ചേലപ്പുറത്ത്, കരീം പഴങ്കൽ, ഫാത്തിമ നാസർ വിവിധ സംഘടന പ്രതിനിധികളായ അഷ്റഫ് കൊളക്കാടൻ, മോയിൻ ബാപ്പു, യൂസുഫ് പാറപ്പുറത്ത്, വി.ഉണ്ണി മാമു മാസ്റ്റർ, റഷീദ് കണിച്ചാടി, കണ്ണൻ ചെറുവാടി, ഷരീഫ് കൂട്ട കടവത്ത്, കെ.കെ സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു.