വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെ.എസ്.യു പ്രവർത്തകരുടെ ജാമ്യപേക്ഷ തള്ളി



കണ്ണൂർ: അരോഗ്യ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്.യു. പ്രവർത്തകരുടെ ജാമ്യപേക്ഷ തള്ളി. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും അന്ന് തന്നെ കോടതി പരിഗണിക്കും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു മന്ത്രിക്കുനേരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കണിച്ചത്. പിന്നീട് കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റു എന്നാരോപിച്ച് മന്ത്രി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരാണ് കേസിൽ റിമാൻഡിൽ കഴിയുന്നത്. ഇവർ ജാമ്യപേക്ഷയുമായി സെക്ഷൻ കോടതിയേ സമീപിച്ചേക്കും.