കൈകൂലിക്കാരുടെ പട്ടിക തയ്യറാക്കി വിജിലൻസ്; 200 പേർ പട്ടികയിൽ
ന്യൂ ഡൽഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യറാക്കി വിജിലൻസ്. 200 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഈ ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരാണ് കൂടുതലായും പട്ടികയിൽ ഉള്ളത്.
വിജിലൻസിൻ്റെ ഇൻ്റലിജൻസ് വിഭാഗമാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യറാക്കിയത്. കൈകൂലി കൂടുതലായി വാങ്ങുന്നുവെന്ന വിവരം ലഭിച്ചവരുടെ പട്ടികയാണ് തയ്യറാക്കിയത്. ഈ ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം പ്രത്യേകം നിരീക്ഷിക്കും. 200 പേരുടെ പട്ടികയാണ് തയ്യറാക്കിയത്. പട്ടിക വിജിലൻസ് സംഘം എല്ലാ ജില്ലകൾക്കും കൈമാറി. വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരെ പ്രത്യേകം നിരീക്ഷിക്കാൻ നിർദ്ദേശമുണ്ട്. ഓപ്പറേഷൻ ട്രാപ്പ് എന്ന പേരിൽ കൈകൂലിക്കാരെ പിടി കൂടാൻ വിജിലൻസ് ഓപ്പറേഷൻ നടത്തുന്നുണ്ട് .