വിന്റർ ഒളിമ്പിക്സിന്റെ ഫിനിഷിങ് പോയിന്റിൽ അപ്രതീക്ഷിതമായി ഓടിക്കയറിയ വൈറൽ മത്സരാർഥി; വിഡിയോ

ടൂറിൻ: വിന്റർ ഒളിമ്പിക്സിൽ അപ്രതീക്ഷിതമായി ഫിനിഷിങ് പോയിന്റിൽ ഓടിക്കയറിയ മത്സരാർഥി കാണികളുടെ മനം കവർന്നു. മിലാനോ കോർട്ടിനയിലെ ഒളിമ്പിക്സ് മത്സര വേദിയിൽ വനിതകളുടെ ഫ്രീ സ്പ്രിന്റ് ടീമിനെ മറികടന്ന് ഒരു നായ ആണ് കക്ഷി.
ഉടമയോടൊപ്പം നടന്ന് വരികയായിരുന്ന ചെക്കോസ്ലോവാക്യൻ നായയാണ് പിടിവിട്ട് ഫിനിഷിങ് പോയിന്റിൽ കടന്നത്. സംഗതി പ്രോട്ടോക്കോൾ ലംഘനമാണെങ്കിലും കാണികളുടെയും മത്സരാർഥികളുടെയും മനം കവർന്നിരിക്കുകയാണ് നായ. നായ കടിക്കുമോ എന്ന് താൻ ഭയപ്പെട്ടുവെന്നാണ് കായിക താരം ചെന ഹാഡ്സിക് പ്രതികരിച്ചത്.
നായ കാരണം തനിക്ക് പ്രശസ്തി ലഭിച്ചുവെന്നും നായയെ കാണാൻ വരുന്ന മാധ്യമങ്ങൾ തന്റെ അഭിമുഖവും എടുക്കുകയാണെന്നും ഹാഡ്സിക് പറയുന്നു. എന്തായാലും നായ മത്സരാർഥികളെ മറികടന്ന് ഫിനിഷിങ് പോയിന്റിൽ ഓടിക്കയറുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
