വൈറൽ വിഡിയോ: ആളുകളെ അറസ്റ്റ് ചെയ്യുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിൽ മെയ്ത്തികളുടെ ബഹുജന റാലി
ഇംഫാൽ: മണിപ്പൂരിൽ കുക്കി സമുദായത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് നഗ്നരായി നടത്തിച്ച വിഡിയോയുമായി ബന്ധപ്പെട്ട് ആളുകൾക്കെതിരെ കേസെടുക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് മെയ്ത്തി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി.
തൗബാൽ അത്തോക്പാമിലെ തൗബൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്കാണ് വെള്ളിയാഴ്ച രാവിലെ വാങ്ജിങ്, തൗബാൽ ഭാഗങ്ങളിൽ നിന്ന് മെയ്ത്തികൾ പ്രതിഷേധ റാലി നടത്തിയത്. കമ്മീഷണർ ഓഫിസിൽ വൻ പൊലീസ് സന്നാഹം റാലിക്കാരെ തടയാനായി നിലയുറപ്പിച്ചിരുന്നു.
ഓഫിസ് ഗേറ്റിലെത്തിയ പ്രതിഷേധക്കാർ, അടുത്തിടെ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നത് തടയാൻ ഉറപ്പ് നൽകണമെന്ന് ഡി.സിയോടും എസ്.പിയോടും ആവശ്യപ്പെട്ടു. വിഡിയോയുമായി ബന്ധപ്പെട്ട് ഏഴോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പിന്നീട് പൊലീസ് ഉറപ്പുനൽകി.