മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു; ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തുടരുന്നു

Visited the relief camp at Meppadi; Prime Minister's visit to the disaster area continues

 

വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തുടരുന്നു. മേപ്പാടി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയ മോദി ദുരിതബാധിതരെ കണ്ടു. വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും അദ്ദേഹം കണ്ടു. സൈന്യം നിർമിച്ച ബെയ്‌ലി പാലവും ചൂരൽ മലയും നേരത്തെ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. കൽപ്പറ്റയിൽനിന്ന് റോഡ് മാർഗമാണ് ചൂരൽ മലയിലെത്തിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ചീഫ് സെക്രട്ടറി വി. വേണു, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.ജി.പി എം. ആർ അജിത്കുമാർ എന്നിവർ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ വയനാടിനെ പുനർനിർമിക്കാൻ ആവശ്യമായ ചർച്ചകൾ നടക്കും. മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന സ്‌ക്രീൻ പ്രസന്റേഷൻ ചീഫ് സെക്രട്ടറി അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *