വോയിസ് ഓഫ് ഡിസേബിൾഡ് അരീക്കോട് പഞ്ചായത്ത് രക്ഷാകർത്ത സംഗമം നടത്തി
അരീക്കോട്: ബുദ്ധിപരമായി വൈകല്യങ്ങൾനേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും മറ്റു ഭിന്നശേഷിക്കാരുടെയും സംഘടനയായ വോയിസ് ഓഫ് ഡിസേബിൾഡ് അരീക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് രക്ഷാകർത്ത സംഗമം നടത്തി.(Voice of Disabled Arikode Panchayat organized Rakshakarta Sangam)|Voice of Disabled .സംഗമത്തിൽ ഭിന്ന ശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറേ ഉപകാരപെടുന്ന പ്രൈവറ്റ് ബസ്സ് പാസ്സ്, KSRTC ബസ്സ് പാസ്സ്, UDID എൻ ക്വൊയറി, ട്രൈൻ പാസ്സ്, ലീഗൽ ഗാർഡിയൻ ഷിപ്പ് സർട്ടിഫിക്കറ്റ്, തൊഴിൽ കാർഡ് എന്നിവയുടെ എല്ലാം അപേക്ഷ പൂരിപ്പിക്കലും, പ്രിവിലേജ് കാർഡ് വിതരണവും നടന്നു. ഈ പരിപാടി ബഹുമാന്യരായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. വോയിസ് ഓഫ് ഡിസേബിൾഡ് എന്ന ഈ സംഘടന സർക്കാർ അംഗീകരിച്ച 21 തരം ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്നതാണെന്നും ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ വോയിസ് ഓഫ് ഡിസേബിൾഡി ന്റെ പങ്ക് ചെറുതൊന്നുമല്ല എന്നും, ശാരീരിക മാനസിക വൈകല്യം നേരിടുന്ന വിഭാഗത്തിന്നൊപ്പം എപ്പോഴും കൂടെ ഉണ്ടാകും എന്നും പ്രസിഡൻ്റ് പറയുകയുണ്ടായി.അരീക്കോട് പഞ്ചായത്ത് വോയിസ് ഓഫ് സിസേബിൾഡ് പ്രസിഡൻ്റ് കദീജ ടീച്ചർ അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ വോയിസ് ഓഫ് ഡിസേബിൾഡ് അരീക്കോട് പഞ്ചായത്ത് ചെയർമാനും വാർഡ് മെമ്പറുമായ സുഹറ ഭിന്നശേഷി കുട്ടികളുടെ ജീവിതയാത്ര എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ജില്ലാ സാമൂഹ്യ മിഷൻ ഓഫീസർ ജാഫർ ഉഗ്രപ്പുരം ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും എന്ന വിശയത്തിൽ ക്ലാസ് എടുത്തു. അരീക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ നൗഷർ കല്ലട രക്ഷിതാക്കളും മക്കളും എന്ന വിശയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ് നൽകി. ജോസ് അരീക്കോട്, കരീം എളമരം, ജാഫർ ഒളവട്ടൂർ, അനീസ് ബാബു പുത്തലം, ഫൈസൽ ബാബു കാവനൂർ, എന്നിവർ ആശംശകൾ അർപ്പിച്ചു സംസാരിച്ചു. അരീക്കോട് പഞ്ചായത്ത് വോയിസ് ഓഫ് ഡിസേബിൾഡ് ഭാരവാഹികൾ, അരീകോട് മുൻ രജിസ്റ്ററാൾ അബ്ദുറഹ്മാൻ, റസ്സാഖ് പുത്തലം എന്നിവർ നേതൃത്വം നൽകിയ പരിപാടിക്ക് അയ്യപ്പൻ കൊഴക്കോട്ടൂർ നന്ദി പറഞ്ഞു.