വിവിധത്ത അവശ്യങ്ങൾ ചൂണ്ടികാണ്ടി വോയിസ് ഓഫ് ഡിസേബിൾ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
അരീക്കോട്: ബുദ്ധിപരമായി വൈകല്യം നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും മറ്റ് ഭിന്നശേഷിക്കാരുടെയും സംഘടനയായ വോയിസ് ഓഫ് ഡിസേബിൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരേയൊരു ആശുപത്രിയാണ് അരീക്കോട് താലൂക്ക് ആശുപത്രി. കീഴുപറമ്പ് അരീക്കോട് വെറ്റിലപ്പാറ ഊർങ്ങാട്ടിരി കാവനൂർ പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായിട്ടുള്ള കുട്ടികളും വൃദ്ധന്മാരും ആശ്രയിക്കുന്ന ഒരേയൊരു ആശുപത്രിയാണ് താലൂക്ക് ആശുപത്രി. ഭിന്നശേഷിക്കാരായ ആളുകൾക്ക് ലഭ്യമാകേണ്ട ചികിത്സാ സൗകര്യങ്ങൾ ഒന്നും തന്നെ ഈ താലൂക്ക് ആശുപത്രിയിൽ ലഭിക്കുന്നില്ല. 1995ലെ ആർ പിഡബ്ല്യുഡി ആക്ട് പ്രകാരം ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആരോഗ്യ സംരക്ഷണം ഇവരുടെ അവകാശമാണ്. ഒരുപാട് മാനസിക പ്രശ്നങ്ങളും ഓട്ടിസം ബുദ്ധിമാന്ദ്യം പെരുമാറ്റ വൈകല്യങ്ങൾ അനുഭവിക്കുന്നവരാണ്. താലൂക്ക് ആശുപത്രിയുടെ ഭാഗമാകേണ്ട മാനസിക ആരോഗ്യ ചികിത്സാ വിഭാഗം അരീക്കോട് താലൂക്ക് ഹോസ്പിറ്റലിൽ ലഭ്യമല്ല. ഇത്തരം ആളുകൾ ചികിത്സാർത്ഥം സ്വകാര്യ ആശുപത്രികളെയും മറ്റ് ആശുപത്രികളെയോ ആശ്രയിക്കേണ്ടതായിട്ടാണ് വരുന്നത്. ഗൗരവമായ ശാരീരിക മാനസിക പ്രശ്നങ്ങൾ അഭിമീകരിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവർക്ക് ആവശ്യമായിട്ടുള്ള ചികിത്സ പ്രത്യേകിച്ച് രാത്രികാല ഡോക്ടറുടെ പരിചരണം അരീക്കോട് താലൂക്ക് ആശുപത്രിയിൽ അനുവദിക്കണമെന്നും അതോടൊപ്പം വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ബോർഡ് ആണ് നൽകേണ്ടതന്നും നിവേദനത്തിൽ പറഞ്ഞു. ഏറനാട് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ ആളുകൾ മെഡിക്കൽ സർട്ടിഫിക്കറ്റിന് വേണ്ടി നിലമ്പൂർ താലൂക്ക് ഹോസ്പിറ്റലിനെയാണ് ആശ്രയിക്കുന്നത്. അരീക്കോട് താലൂക്ക് ആശുപത്രിയിൽ ലഭ്യമാകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും . ഭിന്നശേഷിക്കാരായ കുട്ടികൾ സംസാര വൈകല്യവും ശാരീരിക വൈകല്യങ്ങളും അനുഭവിക്കുന്നവരാണ്. ഇത് അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നതാണ്. അവർക്ക് വേണ്ട സ്പീച്ച് തെറാപ്പിയും, കുട്ടികൾക്കുള്ള സ്പീച്ച് തെറാപ്പി ഫിസിയോതെറാപ്പി എന്നീ സൗകര്യങ്ങളും അരീക്കോട് താലൂക്ക് ഹോസ്പിറ്റലിൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വോയിസ് ഓഫ് ഡിസേബിൾഡ് അരീക്കോട് ബ്ലോക്ക് കമ്മറ്റി നിവേദനം സമർപ്പിച്ചത്