കോഴിക്കോട്ട് രണ്ടുപേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു

West Nile fever

കോഴിക്കോട്: ജില്ലയിൽ നാലുപേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ രോഗമുക്തരായിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബിൽനിന്നാണു സ്ഥിരീകരണം വരുന്നത്.West Nile fever

കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിച്ച രോഗികളുടെ സാംപിൾ കോഴിക്കോട് മൈക്രോബയോളജി ലാബിൽ പരിശോധിച്ചിരുന്നു. വെസ്റ്റ്‌നൈൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്തിമ സ്ഥിരീകരണത്തിനായി സാംപിളുകൾ പൂനെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു.

അടുത്തിടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രണ്ടുപേരുടെ മരണം വെസ്റ്റ്‌നൈൽ മൂലമാണെന്ന് ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്. ഇവരുടെ സാംപിളുകളും പരിശോധിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലും സമാനമായ രോഗലക്ഷണങ്ങളോടെ നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ ആറുപേർക്ക് വെസ്റ്റ്‌നൈൽ പനിയാണോ എന്നു സംശയിക്കുന്നുണ്ട്.

ക്യൂലക്‌സ് കൊതുകുകളാണു രോഗം പടർത്തുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു രോഗം പടരില്ലെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *