“വലിച്ചെറിയേണ്ടത് തട്ടമോ? കമ്മ്യൂണിസമോ?..”; വനിതാ ലീഗ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു.

എടവണ്ണപാറയിൽ വനിതാ ലീഗ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു. വർഗീയ ശക്തികളെ പ്രീണിപ്പിക്കാൻ മുസ്ലിം പെൺകുട്ടികളെ തട്ട മഴിപ്പിച്ച CPM ന്റെ നിലപാടിൽ പ്രധിഷേധിചാണ് പെൺ പ്രതിരോധം സംഘടിപ്പിച്ചത്. വനിതാലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഫാത്തിമ മണ്ണറോട്ട് അധ്യക്ഷ പ്രസംഗം നടത്തി. പ്രധിഷേധ പരിപാടി ജില്ലാ സെകട്ടറി ഷരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മണ്ഡലം ജനറൽ സെകേട്ടറി ജമീല ടീച്ചർ, സുലൈഖ ചെറുകാവ്, ഷിജിനി ഉണ്ണി, കെ ടി. കദീജ, ആയിഷാ മാരാത്ത്, സരോജിനി, റംല ടീച്ചർ, സുഹറ, ഷറഫുന്നിസ, മൈമൂന ഒ പി, ഷരീഫ എം കെ, അസീബ, ആയിഷ ചെറുകാവ്, മുൻദസ്, ആയിഷാബി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *