സ്വർണവില ഇനിയും കുറയുമോ? ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000രൂപയാണ് കുറഞ്ഞത്. പവന് 52000ൽ താഴെ എത്തിയ അതേ നിലവാരത്തിലാണ് ഇന്ന് സ്വർണവില. 51,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 250 രൂപ കുഞ്ഞ് 6495 രൂപ എന്ന നിലയിലും തുടരുകയാണ്.
Also Read: നേപ്പാളിൽ വീണ്ടും വിമാനം തകര്‍ന്നുവീണു;13 മരണം
Also Read : അര്‍ജുന്‍ ദൗത്യം: നദിയില്‍ തെരച്ചിലിനായി ബൂം യന്ത്രം എത്തിച്ചു, 60 അടി ആഴത്തിൽ പരിശോധന നടത്താം
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. ഇന്നലെ രണ്ടു തവണകളായി 2200 രൂപയാണ് താഴ്ന്നത്. ബജറ്റിന് മുൻപ് 200 രൂപ താഴ്ന്നിരുന്നു. കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് സ്വനർണവിലയുടെ കുതിപ്പിന് വലിയൊരു ആശ്വാസം എത്തിയത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു.
സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
Will gold prices fall further? Know today’s rates