വിസ്മയം – കവിത
അകലെ ദൂരെ കാണും ചന്ദ്രൻ ആണോ?
കിങ്ങിണി കാട്ടിലെ കുടിലിൽ കാണും തിളങ്ങുന്ന ചൂടുള്ള പൂവാണോ?
അറിയാത്ത നാടിന്റെ അറിയുന്ന കൗതുക മാറുന്ന കാര്യമാണോ?
പളുങ്കായി തിളങ്ങുന്ന വെള്ളമാണോ? പ്രകൃതിതൻസൗന്ദര്യ ഭാഗമാണോ?
പിന്നെ എന്താണ് എന്താണാ വിസ്മയം…?
മൃഗമാണോ പക്ഷിയാണോ നിഴൽ ആണോ ആണോ അതോ ഒരു വസ്തുവാണോ?
അല്ല ഇതൊന്നുമല്ല എന്നതു ചൊല്ലുവാൻ എൻ മനം എന്നെ അനുവദിക്കാത്തതെന്തെന്നു എനിക്കു ചൊല്ലാൻ സാധ്യമല്ല..
എന്നാൽ ഒന്നു ഞാൻ ഉരിയാടാം പാ
രാണ് നമ്മുടെ വിസ്മയം
ഈ പാരിലെ ജീവനാണ് നാം തൻ വിസ്മയം തേജസാർന്ന വരമാണ് പാര്
ആരോരുമറിയാതെ ആ അജ്ഞാതൻ തന്ന അജ്ഞാതമായ ഒരു തേജസാർന്ന ഒരു ഉത്തരമാണ് പാര്
ഇക്കാലമത്രയും ഞാൻ കണ്ട വിസ്മയം പാരിൽ അല്ലാതെ വേറെ എവിടെയാണ്
എങ്കിൽ ഞാൻ ശബ്ദമുയർത്തി പറഞ്ഞിടുന്നു
“ഈ മണ്ണാണ് പാരാണ് ഞാൻ കണ്ട എന്റെ വിസ്മയം
അനന്യ.കെ
ഇ. എം.ഇ. എ ഹയർസെക്കൻഡറി സ്‌കൂൾ