റേഷൻകടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു

സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് പഴയ രീതിയിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മാർച്ച് 1 മുതൽ സംസ്ഥാനത്തൊട്ടാകെ റേഷൻകടകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായി പുന:ക്രമീകരിച്ചു. ഷിഫ്റ്റ് സമ്പ്രദായം പൊതുജനങ്ങൾക്ക് റേഷൻ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതും, നിലവിൽ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടി വരുന്ന പശ്ചാത്തലത്തിലുമാണ് മുൻവർഷങ്ങളിലെപോലെ റേഷൻ കടകളുടെ പ്രവർത്തനം പുന:ക്രമീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഗുണഭോക്താക്കൾക്ക് യഥാസമയം കൈപ്പറ്റാൻ കഴിയാത്ത സാഹചര്യം പരിഗണിച്ച് 2023 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 4-ാം തീയതി വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *