ഗ്രൂപ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു; വി.ടി ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം



പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലും കോൺഗ്രസിലും തർക്കം തുടരുന്നു. ഗ്രൂപ് അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്ന ആളാണ് വി.ടി ബൽറാമെന്ന് പ്രവർത്തകർ.

അദ്ദേഹത്തിന്‍റെ നടപടിക്കെതിരെ പ്രതിഷേധിച്ച് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തൃത്താലയിൽ പ്രത്യേക ഗ്രൂപ് യോഗം ചേർന്നു. കഴിഞ്ഞ ദിവസമാണ് കെ.കരുണാകരൻ ഫൗണ്ടേഷന്‍റെ പേരിൽ പുതിയ ഗ്രൂപ് രൂപീകരിച്ചത്. ഡി.സി.സി ഭാരവാഹികൾ ഉൾപ്പെടെ 30ലധികം നേതാക്കളുടെ നേതൃത്തത്തിലായിരുന്നു യോഗം.