‘നിന്റെ ജീവൻ നീ നോക്കണമെന്ന് എഴുതി വാങ്ങിച്ചു, അർജുന് വേണ്ടി പുഴയിലേക്കിറങ്ങിയത് സ്വന്തം റിസ്കിൽ’; ഈശ്വർ മാൽപെ
തിരുവനന്തപുരം: വഞ്ചിയൂരിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ വെടിവെപ്പ്. വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെയാണ് വീട് കയറി എയർഗൺ ഉപയോഗിച്ച് അക്രമി വെടിവെച്ചത്. അക്രമം നടത്തിയത് സ്ത്രീയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈയിൽ പരിക്കേറ്റ ഷിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് നാഷണൽ ഹെൽത്ത് മിഷനിലെ ജീവനക്കാരിയായ ഷിനിയുടെ ചെമ്പകശ്ശേരി പെരുന്താന്നി പോസ്റ്റ് ഓഫീസ് ലെയ്നിലുള്ള വീട്ടിൽക്കയറി അക്രമി വെടിയുതിർത്തത്.
Also Read:ഡൽഹിയിൽ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി മരിച്ചവരിൽ മലയാളി വിദ്യാർഥിയും
ഷിനിക്ക് പാഴ്സൽ നൽകാനെന്ന വ്യാജേനയാണ് അക്രമിയെത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൈയിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് രണ്ടുതവണ വെടിയുതിർത്തു. ഇത് തടയാൻ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയിൽ വെടിയേറ്റത്. തലയും മുഖവും മുഴുവൻ മറച്ചിരുന്നതിനാൽ അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അക്രമകാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
പാഴ്സൽ വാങ്ങാൻ ഷിനി തന്നെ വരണമെന്ന് നിർബന്ധം പിടിച്ചതായി അക്രമി ആവശ്യപ്പെട്ടതായി ഷിനിയുടെ ഭർതൃപിതാവ് ഭാസ്കരൻ നായർ പറഞ്ഞു. അക്രമിയായ സ്ത്രീ എത്തിയത് സിൽവർ കളർ സെലോറിയോ കാറിലാണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്.