വിദ്യാർഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യൂട്യൂബർ മണവാളൻ അറസ്റ്റിൽ

YouTuber Manavalan arrested for attempting to kill students by hitting them with a vehicle

വിദ്യാർഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച എന്ന കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ. ഒളിവിൽ ആയിരുന്ന മുഹമ്മദ് ഷഹീൻ ഷാ(26)യെ കുടകിൽ നിന്നാണ് പിടികൂടിയത്. തൃശ്ശൂർ സിറ്റി ഷാഡോ പോലീസ് ആണ് പിടികൂടിയത്. പ്രതിയെ തൃശ്ശൂർ വെസ്റ്റ് സ്റ്റേഷനിൽ എത്തിക്കും. കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

തൃശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷഹീൻ ഷാ. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഇയാള്‍. 15 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട് ചാനലിന്.കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *