പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
പത്തനംതിട്ട: ശബരിമല തീർഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലക്കലിൽ ഇലവുങ്കളിൽവെച്ചാണ് അപകടം നടന്നത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് റോഡിൽനിന്നും തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ശബരിമല തീർഥാടനം പൂർത്തിയാക്കി മടങ്ങുന്ന ബസാണ് മറിഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്.