മോഡലിനെ കൂട്ട ബലാത്സംഗം; കേസിൽ തെളിവെടുപ്പ് ഇന്ന്
എറണാകുളം: കാെച്ചിയില്‍ മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ തെളിവെടുപ്പ് ഇന്ന് ഉണ്ടായേക്കും. രാവിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു വരും. ആക്രമിക്കപ്പെട്ട യുവതിയുടെ സുഹൃത്ത് ഡിംപിള്‍ ഡോളി, കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിന്, സുധീപ്, വിവേക് എന്നീ പ്രതികളെ ബലാത്സംഗം ചെയ്യപ്പെട്ട ബാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തുക. അഞ്ച് ദിവസത്തേക്കാണ് നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പെണ്‍കുട്ടിയെ കൊച്ചിയില്‍ കൂട്ട ബലാത്സംഗത്തിന് മുൻപ് മദ്യം നല്കി അബോധാവസ്ഥയിലാക്കിയാതായി പൊലീസ് പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയ്ക്ക് ഒപ്പമാണ് ബന്ധപ്പെട്ട വിവരങ്ങളുള്ളത്. സംഭവ ദിവസം നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്നും സംഘം കോടതിയില്‍ പറഞ്ഞു. വാഹനത്തില്‍ ഹോട്ടലിന് പുറത്ത് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചും പൊതുനിരത്തില്‍ വെച്ചും യുവതി ബലാത്സംഗം ചെയ്യപ്പെട്ടന്നും. എല്ലാത്തിനും പ്രതി ഡിംപിളാണ് ഒത്താശ ചെയ്തതെന്നും പൊലീസ് പറയുന്നു.