രാജീവ് ഗാന്ധി വധക്കേസില്‍ താന്‍ നിരപരാധി; നളിനി ശ്രീഹരന്
രാജീവ് ഗാന്ധി വധക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ജയില്‍ മോചിതയായ നളിനി ശ്രീഹരന്. എന്നാല്‍ രാജീവ് ഗാന്ധി കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് മറുപടി നല്കാന് നളിനി തയ്യാറായില്ലെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഒറ്റുന്ന ശീലം തനിക്കില്ല എന്നായിരുന്നു മറുപടി.
താന്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. പക്ഷേ അദ്ദേഹത്തെ കൊന്നു എന്ന കുറ്റം ഞാന്‍ വഹിക്കുന്നു. ആ കുറ്റം തെളിഞ്ഞാല്‍ മാത്രമേ എനിക്ക് വിശ്രമിക്കാനാകൂ,’ നളിനി ശ്രീഹരന് പറഞ്ഞു. ‘കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഒറ്റുന്ന ശീലം എനിക്കില്ല. ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ 32 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. എനിക്കറിയില്ല ആരാണെന്ന്,’ നളിനി പറഞ്ഞു
I think the admin of this web site is truly working hard for his site, for the reason that here every material is quality based material.