ലീപിൽ ആദ്യ ദിനം 15 ബില്ല്യൺ ഡോളറിന്റെ കരാറുകൾ; സജീവമായി ഇന്ത്യൻ കമ്പനികളും
റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഐടി മേളയായ ലീപിൽ ആദ്യ ദിനം ഒപ്പുവെച്ചത് പതിനഞ്ച് ബില്ല്യൺ ഡോളറിന്റെ നിക്ഷേപ കരാറുകൾ. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലെ ഇലക്ട്രോണിക്‌സ് കമ്പിനായിയ അലാത്തും ആഗോള കമ്പനിയായ ലെനോവോയും തമ്മിലാണ് ആദ്യ കരാർ. 2 ബില്യൺ ഡോളർ മൂല്യം വരുന്ന ഫാക്ടറി കമ്പനി റിയാദിൽ സ്ഥാപിക്കും. ലോകത്തിലെ ഏറ്റവും വലിയ എ.ഐ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ ഗ്രോക്ക് 1.5 ബില്യൺ ഡോളറിനും കരാറിൽ ഒപ്പിട്ടു. ഡാറ്റാബ്രിക്‌സ് 300 മില്യൺ ഡോളർ വിനിയോഗിച്ച് ആപ്ലിക്കേഷൻ ഡെവലപ്പർമാരുടെ ആവശ്യങ്ങൾക്കായി പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ആഗോള എ.ഐ ഡിജിറ്റൽ ക്ലസ്റ്ററായിരിക്കും ഗൂഗിളിന്റെ സംഭാവന. ഇന്ത്യൻ കമ്പനികളും മേളയിൽ സജീവമാണ്.billion
പുതിയ നിക്ഷേപങ്ങൾ രാജ്യത്തെ ആഗോള,സാങ്കേതിക,ഡിജിറ്റൽ മേഖലകളെ ശക്തിപ്പെടുത്തും. ഇന്നും നാളെയുമായി പതിനഞ്ചിലേറെ പുതിയ കരാറുകളിൽ ഒപ്പുവെക്കും. ലീപ്പിന്റെ വെബ്‌സൈറ്റോ ആപ്പോ ഉപയോഗിച്ച് സൗജന്യമായി ഇവിടെ സന്ദർശിക്കാം. സൗദിയിലെ വിവിധ മന്ത്രിമാരും ലീപിൽ സജീവ സാന്നിധ്യമാണ്.