2024 25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ സംഘടിപ്പിച്ച് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്

Urangattitri seminar

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി വാസു സെമിനാർ ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ പി കെ അബ്ദുറഹ്മാൻ വാർഷിക കരട് പദ്ധതി അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ, കെ ടി അലീമ കെട്ടി മുഹമ്മദ് കുട്ടി, ഹസനത്ത് കുഞ്ഞാണി, ആസൂത്രണ സമിതി അംഗങ്ങളായ സിറ്റി അബ്ദുറഹ്മാൻ ഷൈഫുദ്ദീൻ കണ്ണനാരി, കെ അബ്ദുൽ ഹമീദ്, എ എം മുഹമ്മദ് അഷ്റഫ്, ഗ്രാമപഞ്ചായത്ത് അംഗം ബഷീർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ ഷൗക്കത്തലി, കില റിസോഴ്സ് പേഴ്സൺഅബ്ദുറഹ്മാൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. കരടു പദ്ധതി നിർദ്ദേശങ്ങൾ വിഷയ മേഖലാ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ചകൾക്ക് വിധേയമാക്കി. വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻമാരും കൺവീനർമാരും ചർച്ചകൾക്ക് നേതൃത്വം നൽകി. ചർച്ചകൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട വിഷയം മേഖലാ ഗ്രൂപ്പ് ലീഡർമാർ അവതരിപ്പിക്കുകയും
2024 25 വാർഷിക പദ്ധതിയിൽ ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച കരടു പദ്ധതി രേഖയിൽ ആവശ്യമായ ഭേദഗതികളും നിർദ്ദേശിക്കുകയും ചെയ്തു.
വികസന സെമിനാറിൽ നിന്നും വന്നിട്ടുള്ള നിർദേശങ്ങൾ പരിഗണിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി അന്തിമ പദ്ധതി രേഖ തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിക്കും. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം സാജിത നന്ദിയും പറഞ്ഞു.

 

Urangattiri seminar

Leave a Reply

Your email address will not be published. Required fields are marked *