ഒമാനിലെ പ്രവാസി മരണങ്ങളിൽ 5.5 ശതമാനം വർധനവ്
മസ്കത്ത്: 2024-ൽ ഒമാനിലെ പ്രവാസി മരണങ്ങളിൽ 5.5 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറത്തിറക്കിയ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ. പ്രവാസി പുരുഷന്മാരിൽ 4.2 ശതമാനവും പ്രവാസി സ്ത്രീകളിൽ 10.7 ശതമാനവും മരണനിരക്ക് വർധിച്ചു.Oman
2024-ൽ ഒമാനിൽ ആകെ മരണങ്ങളുടെ എണ്ണം 3.1 ശതമാനം വർധിച്ച് 9,264 ആയി. ഒമാനികളുടെ മരണങ്ങൾ 2.6 ശതമാനം വർധിച്ച് 7,413 ആയി. പുരുഷന്മാരിൽ 5.8 ശതമാനം വർധനവും സ്ത്രീകളിൽ 1.7 ശതമാനം കുറവുമാണ് മരണനിരക്ക്.
അതേസമയം, 2024-ൽ ഒമാനിൽ മുൻ വർഷത്തെ അപേക്ഷിച്ച് ജനന നിരക്കിൽ 2.2 ശതമാനം കുറവ് രേഖപ്പെടുത്തി. 2024-ൽ ആകെ 69,561 ജനനങ്ങൾ രേഖപ്പെടുത്തിയതായി കണക്കുകളിൽ വ്യക്തമാക്കി. ഒമാനി ജനനനിരക്കിൽ 3.7 ശതമാനം കുറവുണ്ടായപ്പോൾ, പ്രവാസി ജനനനിരക്കിൽ 11.8 ശതമാനം വർധനവുണ്ടായി.
അതേസമയം, ഒമാനി ആൺ ജനനങ്ങളിൽ 4.3 ശതമാനവും പെൺ ജനനങ്ങളിൽ 3 ശതമാനവും കുറവുണ്ടായി. പ്രവാസികൾക്കിടയിലെ ആൺപ്രസവങ്ങളിൽ 12.7 ശതമാനം വർധനവുണ്ടായി, പെൺ പ്രസവങ്ങളിൽ 10.7 ശതമാനം വർധനവുണ്ടായി.