ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭയും, ബഡ്സ് സ്കൂളിലെ വിദ്യാർഥികളെ ആദരിക്കുകയും ചെയ്തു
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലേ മുഴുവൻ ഭിന്നശേഷി രക്ഷിതാകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഭിന്നശേഷി ഗ്രാമസഭ ചേർന്നു. രാവിലെ 10 മണിക്ക് ബഡ്സ് സ്കൂളിൽ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഈ വർഷം ബഡ്സ് ജില്ലാ സ്പോർട്സിൽ ഓവറോൾ ചാമ്പ്യന്മാരായ ഊർങ്ങാട്ടിരി ബഡ്സ് സ്കൂളിലെ വിദ്യാർഥികളെ ഗ്രാമപഞ്ചായത്ത് ആദരിക്കുകയും ചെയ്തു. ഈ മാസം ഗോവയിൽ വച്ച് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിന് കേരള ഫുട്ബോൾ ടീമിൽ അംഗമായ ബഡ്സ് സ്കൂളിലെ ആഷിക്കിന് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് യാത്രയയപ്പും നൽകി.
പരിപാടി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷ വാസു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും, ബഡ്സ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും, സാമൂഹിക പ്രവർത്തകരും , രക്ഷിതാക്കളും, പഞ്ചായത്ത് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.