‘വിജയസ്മിതം’ ക്യാമ്പിനു തുടക്കമായി
കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി നിശാപഠന ക്യാമ്പ്
‘വിജയസ്മിതം’ ക്യാമ്പിനു തുടക്കമായി. സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിജയസ്മിതം കോർഡിനേറ്റർ സി.വി.സലീന ടീച്ചർ അധ്യക്ഷത വഹിച്ചു.
പഠനത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, എല്ലാ വിദ്യാർത്ഥികളേയും എ പ്ലസ് നു തയ്യാറാക്കുക എന്നാണ് ക്യാമ്പിന്റെ ലക്ഷ്യം. സ്കൂൾ സമയത്തിനപ്പുറം രാതി വരെ നീണ്ടു നിൽക്കുന്ന തരത്തിലാണ് ക്യാമ്പ് സമയം.
സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.അനിത, എസ്.ആർ.ജി കണ്‍വീനർ കെ.സയ്യിദ് സമാൻ.എ.അബ്ദുൽ ഖാദിർ, ഇ. ജാഫർ സാദിഖ്, വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ, സ്പെഷ്യൽ എജ്യൂക്കേറ്റർ റാഷിദ് പഴേരി, തുടങ്ങിയവർ പങ്കെടുത്തു.