സ്കൂൾ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

പത്തനാപുരം ഗവൺമെന്റ് എൽ.പി സ്കൂളിന്റെ എഴുപതാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക സുഫൈറത്ത് ടീച്ചർക്കുള്ള യാത്രയയപ്പു സമ്മേളനവും നടത്തി. പരിപാടി കീഴ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. അരീക്കോട് സർക്കിൾ ഇൻസ്പെക്ടർ ആദംഖാൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സാദിഖ് എം ടി സ്വാഗതവും സീനിയർ അസിസ്റ്റൻറ് ഷബ്‌ല പി എം വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
പത്തനാപുരത്തിന്റെ സാഹിത്യകാരനായ ഇ കെ എം പന്നൂർ, മുൻ അധ്യാപിക രത്നമ്മ ടീച്ചർ, അൻഫസ്, അശ്മില്‍, സഹ്‌ല, ഷാക്കിർ എന്നി പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജംഷീറാ ബാനു അരീക്കോട് AEO മൂസക്കുട്ടി, BPC രാജേഷ് , വാർഡ് മെമ്പർ ഷൈജു, വിജയലക്ഷമി, ഷഫീഖലി മാസ്റ്റർ, വി.ടി ഉസ്മാൻ ജുനൈസ് എം.കെ ,എൻ വി മുജീബ് റഹ്മാൻ, മുഹമ്മദ് മാൻ. എന്നിവർ സംസാരിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉമ്മർ MP ചടങ്ങിന് നന്ദി അറിയിച്ചു