വനിത കണ്ടക്ടർക്ക് ഇനി പാന്റ്സും ഷര്‍ട്ടും ധരിക്കാം; ഓവര്‍കോട്ട് നിര്‍ബന്ധം
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി വനിത കണ്ടക്ടര്‍മാര്‍ക്ക് യൂനിഫോമായി പാന്റ്സും ഷര്‍ട്ടും ഉപയോഗിക്കാന്‍ അനുമതി. യൂനിഫോം പരിഷ്കരിച്ചപ്പോള്‍ കാക്കി ചുരിദാറും ഓവര്‍കോട്ടുമാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ മാറ്റംവരുത്തിയാണ് തീരുമാനം.
ബസിലെ ജോലിക്ക് ചുരിദാറിനേക്കാള്‍ പാന്റ്സും ഷര്‍ട്ടുമാണ് അനുയോജ്യമെന്ന് ചൂണ്ടിക്കാട്ടി വനിത ജീവനക്കാർ സി.എം.ഡിക്ക് നിവേദനം നല്‍കിയിരുന്നു.
വനിത കണ്ടക്ടര്‍മാര്‍ക്ക് ചുരിദാര്‍ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറങ്ങി. താൽപര്യമുള്ളവര്ക്ക് യൂനിഫോമായി പാന്റും ഷര്‍ട്ടും ഉപയോഗിക്കാം. ഓവര്‍കോട്ട് നിര്‍ബന്ധമാണ്.